Friday, 10 May 2024

മായാജാലം

ജീവിതമെന്നു പറയുന്നത് ഒരു മാജിക്ക് തന്നെയാണ്, നമ്മൾ കരുതുന്നത് പോലെ എല്ലാം നടക്കുമെന്ന് വിചാരിച്ചു ആണ് എല്ലാവരും മുന്നോട്ടു പോകുന്നെ..പക്ഷെ അതിനേക്കാൾ വലിയ മണ്ടത്തരം വേറെ എന്താണുള്ളത്, അല്ലെ?

ഒരു ചെറിയ ഉദാഹരണം പറയട്ടെ..നമ്മൾ ഒരാളെ പ്രാണനെ പോലെ സ്‌നേഹിക്കുമ്പോൾ, അടിച്ചും ഇടിച്ചും പൊരുതിയും ഒരുമിച്ചു ജീവിക്കാമെന്നാകുമ്പോൾ,  കരുതും എല്ലാം നമ്മളുടെ പ്ലാനിൽ തന്നെ!! അല്ലേ ? പക്ഷെ ജീവിതം എന്താണ് കരുതി വച്ചേക്കുന്നതെന്നു ആരറിയാൻ!! ചിലരൊക്കെ ഒരുമിച്ച് സ്വപ്നം കണ്ടു ഒരുമിച്ച് സ്നേഹിച്ചു വളരും..പക്ഷെ സ്വപ്നം കണ്ടതല്ല ജീവിതമെന്നു അറിയാതെ അറിഞ്ഞു വരുന്ന കുറെപ്പേര്ണ്ടാകും..പോകെ പോകെ മനസിലെ സ്നേഹവും പ്രേമവും എല്ലാം വറ്റി വരണ്ടു മനസ്സ് മരുഭൂമിയാക്കപ്പെടുന്നവർ!!! ഇതാ മായാജാലമാണെന്നു തിരിച്ചറിയാത്തവർ!!! 

No comments:

Post a Comment