പണ്ടൊക്കെ ഞാനും കരുതിയിരുന്നു, എങ്ങനെ ആണ് സ്നേഹിച്ചു, ഒരുമിച്ചു ജീവിച്ചു കുഞ്ഞുങ്ങളുമായി കുറെ പേര് ഒരുമിച്ചുള്ള ആ ജീവിതം തന്നെ വേണ്ടെന്നു വയ്ക്കുന്നത്.. സ്നേഹത്തിന്റെ പാരമ്യത്തിലെത്തി കുഞ്ഞുങ്ങളെ കൂടെ ഈ ലോകത്തേക്ക് കൂട്ടി അവരുടെ സൗഭാഗ്യങ്ങൾ അവകാശങ്ങൾ ഇല്ലാതെ ആകുന്നതു.. ഇവരെ ഒക്കെ ഓർത്തു ഞാനും പരിതപിച്ചിരുന്നു,
കുറെ വര്ഷം മുൻപ് എൻറെ ഒരു കൂട്ടുകാരി പിരിയാൻ തീരുമാനിച്ചു, അന്ന് ഞാൻ അവളോട് ചോദിച്ചു നിങ്ങൾക് അങ്ങനെ ഒരു പ്രശ്നവും ഇല്ലല്ലോ പിന്നെ എന്തെ ഇങ്ങനെ ന്നു.. അന്നവൾ എന്നോട് പറഞ്ഞു ഒരു പ്രശ്നവും ഇല്ല പക്ഷെ എന്റെ മനസ്സിൽ അങ്ങനെ സ്നേഹം ഒന്നും ഇല്ല, അതെങ്ങനെ പറഞ്ഞു തരണമെന്നും അറിയില്ലെന്ന്. അപ്പോൾ എനിക്കതു മനസിലായില്ല.. പ്രാണനെ പോലെ സ്നേഹിച്ചിട്ടിട് അതങ്ങോട്ടു തീർന്നു പോവുകയോ.. എന്നെ സംബന്ധിച്ചു അത് ഒരു ഉത്തരമില്ലാത്ത ചോദ്യം തന്നെ ആയിരുന്നു.
പക്ഷെ ജീവിതം, നമ്മൾ നേരത്തെ പറഞ്ഞ പോലെ ആ മായാജാലം, എല്ലാ വിചാരങ്ങളും തിരുത്തും.. ഇപ്പോൾ ഈ 38 വയസിലെത്തി നിൽകുമ്പോൾ, ഇതേ ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ ഇരുന്ന ഞാൻ, ഇതിനെല്ലാം ഉള്ള ഉത്തരം കണ്ടെത്തിക്കഴിഞ്ഞു, എങ്ങനെ സ്നേഹം വറ്റിത്തീരുമെന്നും, വിവാഹം കഴിഞ്ഞെന്നു വച്ച് അത് ഒരുമിച്ച് മരണം വരെയുള്ള യാത്രയാവില്ലെന്നും എല്ലാം. എങ്ങനെ ആണ് ശെരിക്കും സ്നേഹം വറ്റി പോകുന്നത്? അതിനെപ്പറ്റി പിന്നീട് പറയാം!