ഉണര്‍ണപ്പോള്‍ ചുറ്റും കുറെ ആള്‍ക്കാര്‍... ഹോസപിടലിലെ നേഴ്സ്മാര്‍ ആണ്. ആ വെള്ളകുപ്പയം കണ്ടപ്പോള്‍ അവള്‍ കരുതി താന്‍ വേറെ ഏതോ ലോകത്താണ് എന്ന്.... സ്വബോധം വീണ്ടു കിട്ടാന്‍ കുറെ അദികം സമയം എടുത്തു... എന്താ തനിക്കു സംഭവിച്ചതെന്ന് അവള്‍ക്ക് തിരിച്ചറിയാന്‍ ആവുന്നില്ല. വയറിനു ചുറ്റും കുറെ തുണി കെട്ടി വച്ചത് പോലെ... തൊക്കെ ആര് എപ്പോള്‍ ചെയ്തെന്നു അറില്ല... വലിയ ലൈറ്റ്കള്‍ കണ്ടത് മാത്രം ഓര്‍മയുണ്ട്... അല്ലാതെ വേറെ ഒന്നും ഓര്‍മ ഇല്ല.... ഇടക്കെപ്പോഴോ അമ്മയെ കണ്ടുവോ, ഏട്ടനെ കണ്ടുവോ... ഒന്നും തിരിച്ച അറിയാന്‍ കഴിയുന്നില്ല... തൊണ്ട ആകെ വരണ്ട പോലെ.. വേദന തോന്നുന്നു... ശരീരം മുഴുവന്‍ നുറുങ്ങുകയാണ്... എഴുന്നേല്‍ക്കാന്‍ ആകും എന്ന് തോന്നണില്ല...
അവള്‍ വീണ്ടും ഓര്‍ത്തു... എന്തൊക്കെയോ മാറ്റം തനിക്ക് സംഭവിച്ചു... കുറെ മണികൂര്‍ മുന്‍പ് വരെ തന്‍റെ ഉള്ളില്‍ ഒരു ജീവന്‍ ഉണ്ടായിരുന്നു.... പക്ഷെ ഇപ്പോള്‍..... ....... ...ഇനി മുതല്‍ ഇല്ല... അത് മോന്‍ ആയിരുന്നോ അതോ മോളോ.. ഓര്‍ത്തപ്പോള്‍ അവള്‍ക്ക് കരച്ചില്‍ വന്നു...
ഡോക്ടര്‍ പറഞ്ഞിരുന്നതാണ്ജീവന്‍ വയ്ക്കാത്ത ഒരു മാംസ കഷ്ണം ആണെന്ന്.. പക്ഷെ തനിക് അത് അംഗീകരിക്കാം ആയിരുന്നില്ല... ഇപ്പോഴും കഴിയുന്നും ഇല്ല...
താന്‍ ആഗ്രഹിച്ചിരുന്നില്ലെ.. ഒരു കുരുന്നിനെ.. പിന്നെ ദൈവം എന്താ... ഇങ്ങനെ കാണിച്ചത്...എന്ത് തെറ്റ് ചെയ്തിട്ടാ...
അവള്‍ ഓരോന്നായി ഓര്‍ക്കാന്‍ തുടങ്ങി... ആ കുരുന്നു നക്ഷത്രം തന്‍റെ ഉള്ളില്‍ വന്നത് അറിഞ്ഞ നിമിഷം മുതല്‍ ഇതെല്ലാം സ്വപ്നം കണ്ടതാ... ഓര്‍ക്കുംപോഴേക്കും കണ്ണുകള്‍ നിറഞ്ഞൊഴുകി...
ആദ്യമായി അറിഞ്ഞ നിമിഷം താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന്..... ഏത് വികാരം ആണ് മനസിലേക്ക് നിറഞ്ഞതെന്നു അറിയില്ല... തനിക്ക് നാണമായി ഏട്ടന്‍റെ മുഖത്തേക്ക് നോക്കാന്‍.........
അപ്പോള്‍ ഏട്ടന്‍റെ മനസ്സില്‍ എന്താരിക്കും തോന്നിയത്.. ആവൊ.. താന്‍ ഏതായാലും സന്തോഷിച്ചു... ഒരുപാട്.... ഇതറിഞ്ഞു ശേഷം അല്ലെ ഫോട്ടോ എടുക്കാന്‍ പോയത്.... അപ്പോള്‍ താന്‍ അതിലേറെ സന്തോഷിച്ചു.. എല്ലാ അമ്മമാരും പറയുന്ന പോലെ തനിക്ക് കളവു പറയേണ്ടി വരില്ലല്ലോ... "അമ്മയും അച്ഛനും കല്യാണം കഴിച്ചt ഫോട്ടോ എടുക്കുമ്പോള്‍ മോന്‍ അമ്മേടെ വയറ്റില്‍ ആരുന്നു..." പക്ഷെ ഇനി... ഇല്ല...ആ നക്ഷത്രം എന്നേക്കുമായി അസ്തമിച്ചു കഴിഞ്ഞു... അടക്കാന്‍ പറ്റണില്ല വേദന... തന്‍റെ ഉള്ളിലെ ആ ജീവന്‍... ഇനി ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല....
അപ്പോഴേക്കും ആരോ അവളെ തട്ടി വിളിച്ചു... കണ്ണുതുറന്നു നോക്കുമ്പോള്‍ ഏട്ടനാണ്... ആ മുഖത്ത് താന്‍ ഇനി എങ്ങനെ നോക്കും... ഒരുപാട് സ്വപ്നം കണ്ടതല്ലേ... തന്‍റെ വയറ്റില്‍ തല വച്ച്.. " അച്ഛന്‍റെ മോന്‍ എന്നാ വരുകാന്നു" ചോദിക്കണ ആളോട് ഇനി എന്ത് മറുപടി പറയും... ഓര്‍ക്കുമ്പോള്‍... ജീവന്‍ പോകുന്ന വേദന...
അവള്‍ കണ്ണ് തുറന്നു നോക്കി.. ക്ഷീനിതമെങ്കിലും.. പുഞ്ചിരിക്കുന്ന മുഖം.. അതെ താന്‍ നൊമ്പരപെടാതിരിക്കാന്‍ ആണ് വേദന കടിച്ചു പിടിച്ചു ചിരിക്കുന്നത്..
കരയാന്‍ പാടില്ല... തളരാന്‍ പാടില്ല.. വല എല്ലാം മറക്കാന്‍ ശ്രമിച്ചു... കരഞ്ഞില്ല... പക്ഷെ ആ വേദന അവള്‍ നെഞ്ചില്‍ ഒളിപ്പിച്ചു... രാത്രിയില്‍ നക്ഷത്രങ്ങളെ കാണുമ്പോള്‍ അവള്‍ ഇപ്പോഴും ചോദിക്കും " മോന്‍ ഇനിയും വരില്ലേ അമ്മയ്ക്ക് കൂട്ടായി...."